58ാം വയസില്‍ ഡ്രൈവിങ് ലൈസന്‍സ് നേടി; 64ാം വയസിലും ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഗീത

സ്ത്രീകള്‍ ഓട്ടോറിക്ഷ ഓടിച്ചു ജീവിത മാര്‍ഗം കണ്ടെത്തുന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. പക്ഷേ 58ാം വയസ്സില്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് 64ാം വയസ്സിലും ഓട്ടോറിക്ഷ ഓടിക്കുകയാണ് മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശിനി ഗീതാറാണി.54 ആം വയസ്സില്‍ സ്‌കൂട്ടറിന് ലൈസന്‍സ് എടുക്കാന്‍ പോയതായിരുന്നു ഗീതാറാണി. പക്ഷേ അവിടെ ഓട്ടോറിക്ഷ കൂടെ കണ്ടപ്പോള്‍ ഓട്ടോ ലൈസന്‍സ് എടുക്കണമെന്നായി ആഗ്രഹം.
സ്‌കൂട്ടര്‍ ലൈസന്‍സിന് തോല്‍വി ആയിരുന്നു ഫലമെങ്കിലും ആദ്യ പരീക്ഷണത്തില്‍ തന്നെ ഓട്ടോറിക്ഷ ലൈസന്‍സ് കയ്യിലാക്കി. (Geetha driving auto even at age of 64)
ആണുങ്ങള്‍ക്ക് ഓടാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ആയിക്കൂട എന്നാണ്, ഈ പ്രായത്തില്‍ എന്തിനാ ഓട്ടോ ലൈസന്‍സ് എന്ന് ചോദിച്ച മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് ഗീത പറഞ്ഞത്. ആദ്യമെല്ലാം ഭര്‍ത്താവ് ആനന്ദന്‍ ഗീതയുടെ ഓട്ടോയില്‍ കയറില്ലായിരുന്നു. പകരം എവിടെ പോകണമെങ്കിലും നടന്നു പോകും.
Read Also: വ്യാജ സർട്ടിഫിക്കറ്റ്: നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വിസി
പുത്തനത്താണി സെന്റ് മേരീസ് കോളജ് അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഗീതയുടെ ഓട്ടോറിക്ഷ ഓടുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയിലാണ് ഓട്ടോ വാങ്ങിയത്. 58 ആം വയസ്സില്‍ ലൈസന്‍സ് എടുത്തപ്പോ തുടങ്ങിയ ഓട്ടം ഇന്ന് 64 ഇല്‍ എത്തി നില്‍കുന്നതാണ് ഗീതയുടെ വിജയം.
Story Highlights: Geetha driving auto even at age of 64
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here