‘നിഖിൽ തോമസ് എന്ന വിദ്യാർത്ഥി പഠിച്ചതായി രേഖയില്ല’; കലിംഗ സർവകലാശ റജിസ്റ്റ്റാർ സന്ദീപ് ഗാന്ധി 24 നോട്

നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചതായി രേഖയില്ലെന്ന് ; കലിംഗ സർവകലാശ റജിസ്റ്റ്റാർ സന്ദീപ് ഗാന്ധി ട്വന്റി ഫോറിനോട്. കോളേജിൽ നിന്നും ഇമെയിൽ അന്വേഷണം ലഭിച്ചു. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി പഠിച്ചതായി രേഖയില്ല എന്ന് അറിയിപ്പ് നൽകി. എങ്ങനെയാണ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതെന്ന് സർവകലാശാലയ്ക്ക് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. Kalinga University Registrar on Nikhil Thomas Certificate
കേരള പോലീസ് സംഘം കലിംഗ സർവകലാശയിൽ എത്തി പരിശോധന നടത്തി. നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും ആയാണ് എത്തിയത്. സർട്ടിഫിക്കറ്റുകൾ കലിംഗ സർവകലാശാല നൽകിയതല്ലെന്ന് കേരള പോലീസിനെ അറിയിച്ചു. നിഖിലിന്റെ മേൽവിലാസമോ, വിവരങ്ങളോ ഇല്ലാത്തതിനാൽ കലിംഗ സർവകലാശാല ഉടൻ നിയമനടപടി എടുക്കില്ല എന്ന് അദ്ദേഹം അറിയിച്ചു.
നിഖിൽ ഇപ്പോൾ കേരളത്തിൽ ആയതിനാൽ കേരള പോലീസ് ആണ് നടപടിയെടുക്കേണ്ടത്. അന്വേഷണവുമായി കലിംഗ സർവ്വകലാശാല പൂർണമായും സഹകരിക്കും.നേരത്തെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി ബീഹാറിൽ നിന്നും പരാതി ലഭിച്ചുരുന്നു. എന്നാൽ ആളെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം നടന്നില്ല എന്നും സന്ദീപ് ഗാന്ധി അറിയിച്ചു.
Read Also: വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖിൽ തോമസ് ഒളിവിൽ; അന്വേഷണത്തിനായി എട്ടംഗ സംഘം
എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സർവകലാശാല അറിയിച്ചിരുന്നു. കലിംഗ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരങ്ങൾ തേടിയത്. ഡിവൈഎസ്പി കേരള സർവ്വകലാശാലയിൽ നേരിട്ട് എത്തിയാണ് വിവരങ്ങൾ തേടിയത്.
Story Highlights: Kalinga University Registrar on Nikhil Thomas Certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here