നിഖിൽ തോമസിന്റെ വ്യാജബിരുദ വിവാദം; സർവകലാശാലയ്ക്ക് വിശദീകരണം നൽകി കായംകുളം എംഎസ്എം കോളജ്

വ്യാജബിരുദ വിവാദത്തിൽ കേരള സർവകലാശാലയ്ക്ക് വിശദീകരണം നൽകി കായംകുളം എം എസ് എം കോളജ്. സംഭവത്തിൽ വൈസ് ചാൻസിലർ വിശദീകരണം തേടിയിരുന്നു. നിഖിൽ എം കോം പ്രവേശനത്തിനായി നൽകിയ കലിംഗ സവകലാശയോടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല വൈസ് ചാൻസലർ പൊലീസിന് മൊഴി നൽകി.(MSM College explanation in Nikhil Thomas fake degree controversy)
വ്യാജബിരുദ വിവാദത്തിൽ നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ രംഗത്ത് വന്നതോടെയാണ് എം എസ് എം കോളജ് വിശദീകരണം നൽകിയത്. നിഖിലിന്റെ ബിരുദ പഠനം, എംകോം പ്രവേശനം എന്നിവയുടെ വിവരങ്ങളാണ് കോളജ് കൈമാറിയത്. വിശദീകരണം നൽകാൻ കോളജിന് വൈസ് ചാൻസിലർ അനുവദിച്ച സമയം അവസാനിച്ചതിന് പിന്നാലെയാണ് ഇ മെയിൽ മുഖാന്തരം വിശദീകരണം നൽകിയത്.
അതേ സമയം നിഖിൽ തോമസിന്റെ എം കോം രജിസ്ട്രേഷൻ കേരള സർവകലാശാല റദ്ദാക്കി. കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച രേഖകൾ പൊലീസിനു സർവകലാശാല കൈമാറി. എന്നാൽ നിഖിലിൻ്റെ കുരുക്ക് മുറുക്കുന്നതാണ് കലിംഗ സർവ്വകാശാല രജിസ്ട്രാറുടെ പ്രതികരണം. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വൈസ് ചാൻസലർ പൊലീസിനോട് സ്ഥിരീകരിച്ചു. കേരളാ പൊലീസിന്റെ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കലിംഗ സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: നിഖിൽ തോമസിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി
എന്നാൽ നിഖിലിനെതിരെ ഉടൻ നിയമനടപടികളിലേക്ക് കടക്കേണ്ടതില്ല എന്നാണ് കലിംഗ സർവകലാശാലയുടെ നിലപാട്. അതേ സമയം കോളജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട്ട് ഇതുവരെ പ്രിൻസിപ്പാളിന് കൈമാറി.
Story Highlights: MSM College explanation in Nikhil Thomas fake degree controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here