സെന്തിൽ ബാലാജിയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബുളറ്റിൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ആറ് മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് ബൈപ്പാസ് ഗ്രാഫ്റ്റുകൾ സ്ഥാപിച്ചു. ആരോഗ്യ നില തൃപ്തികരമെന്നും കാവേരി ആശുപത്രി മെഡിക്കൽ ബുളറ്റിൻ അറിയിച്ചു. TN Minister Senthil Balaji undergoes bypass surgery in Chennai
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി സർജറി ആരംഭിച്ചത്. സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരെ ഇഡി സമർപ്പിച്ച ഹർജിയും ഇഡിയുടെ ഹർജിയ്‌ക്കെതിരെ സെന്തിൽ ബാലാജിയുടെ ഭാര്യ എസ് മേഘല നൽകിയ തടസ ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ വാദം കേൾക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കേൾക്കണമെന്നാണ് മേഘലയുടെ ഹർജി.
Read Also: ‘സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണം’; ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി
അതിനിടെ, സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി എം കെയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനമുണ്ട്.
Story Highlights: TN Minister Senthil Balaji undergoes bypass surgery in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here