നിഖിൽ തോമസിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി

കായംകുളത്തെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. നിഖിൽ തോമസ് പാർട്ടിയോട് കാട്ടിയത് കൊടിയ വഞ്ചനയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതിനാൽ കായംകുളം സിപിഐഎം മാർക്കറ്റ് ബ്രാഞ്ച് അംഗമായ നിഖിൽ തോമസിനെ പുറത്താക്കണമെന്ന സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയായിരുന്നു. ( nikhil thomas expelled from cpim )
മൂന്നുവർഷം മുമ്പാണ് നിഖിൽ തോമസ് സിപിഐഎം ആയി സഹകരിച്ച് തുടങ്ങിയത്. കാൻഡിഡേറ്റ് അംഗമായിരുന്ന നിഖിൽ തോമസ് മാസങ്ങൾക്ക് മുമ്പാണ് പൂർണ്ണ അംഗമായി. അതേസമയം നിഖിൽ തോമസ് ഇപ്പോഴും കേരള പോലീസിൻറെ പരിധിക്ക് പുറത്താണ്.
സാധാരണഗതിയിൽ മേൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറത്താക്കേണ്ട നടപടി ഗുരുതര സ്വഭാവമുള്ളതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പിലാക്കിയത്.
Story Highlights: nikhil thomas expelled from cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here