30,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ അക്കൗണ്ട് പൂട്ടുമോ’; ആർബിഐയുടെ പേരിലെ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് നടത്തിയ “ചില സുപ്രധാന” പ്രഖ്യാപനങ്ങൾ എന്ന അവകാശപ്പെടുന്ന ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30,000ത്തിൽ കൂടുതൽ രൂപയുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പറയുന്നു. ഈ വാർത്ത സത്യമാണോ? ഇതിനുപിന്നിൽ പ്രചരിക്കുന്ന വസ്തുതയെന്ത്?
ഈ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ നടത്തിയ വസ്തുതാ പരിശോധനയിൽ വാർത്ത ശരിയല്ലെന്നും ആർബിഐ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സ്ഥിരീകരിച്ചു.
एक ख़बर में दावा किया जा रहा है कि भारतीय रिजर्व बैंक के गवर्नर ने बैंक खातों को लेकर एक अहम ऐलान किया है कि अगर किसी भी खाताधारक के खाते में 30,000 रुपये से ज्यादा है तो उसका खाता बंद कर दिया जाएगा#PIBFactCheck
— PIB Fact Check (@PIBFactCheck) June 15, 2023
▪️ यह ख़बर #फ़र्ज़ी है।
▪️ @RBI ने ऐसा कोई निर्णय नहीं लिया है। pic.twitter.com/dZxdb5tOU9
“ഏതെങ്കിലും അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിൽ 30,000 രൂപയിലധികം ഉണ്ടെങ്കിൽ അയാളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ഒരു പ്രഖ്യാപനം നടത്തിയതായി അവകാശപ്പെടുന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണ്. ആർബിഐ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല,”പിഐബി ഫാക്റ്റ് ചെക്കിന്റെ ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്.
എന്നാൽ ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ ഫാക്ട് ചെക്ക് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആർബിഐ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം ചൂണ്ടികാണിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here