‘ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്’; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദ

ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായി, എഐ ക്യാമറ – സർവകലാശാല വിവാദങ്ങൾ പരാമർശിച്ച് ജെ. പി. നദ്ദ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Kerala is a hotbed of terrorism says BJP President J. P. Nadda
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു മുഴം മുമ്പേ തുടക്കം കുറിക്കുകയാണ് ബിജെപി. പാർട്ടി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന തിരുവനന്തപുരത്ത് ബൂത്ത് ഭാരവാഹികൾ മുതൽ മുകളിലേക്ക് ഉള്ളവരെ ഉൾപ്പടുത്തിയാണ് വിശാൽ ജനസഭ സംഘടിപ്പിച്ചത്. കേരളത്തിന്റെ ബൗദ്ധിക മുന്നേറ്റങ്ങളെ ഇടതു സർക്കാർ കായികമായി അടിച്ചമർത്തുകയാണെന്ന് ജെ. പി. നദ്ദ പറഞ്ഞു.
Read Also: വിദ്യാഭ്യാസ-സ്ത്രീ ശാക്തീകരണ മേഖലകളിൽ എൻഎസ്എസിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്; ജെ.പി നദ്ദ
നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികൾ എണ്ണി പറഞ്ഞ ജെ. പി. നദ്ദ, കേരളത്തിനായി സർക്കാർ നടപ്പിലാക്കുന്ന വികസ പദ്ധതികളെ സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നുവെന്ന് വിമർശിച്ചു.
Story Highlights: Kerala is a hotbed of terrorism says BJP President J. P. Nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here