കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തിരുവല്ല സ്വദേശി സാബു പിടിയിലായി. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്.
മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം. ആയൂരില്‍ നിന്ന് ബസില്‍ കയറിയ സാബു പെണ്‍കുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയാണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെയാണ് യാത്രക്കാര്‍ ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്ത് എത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്‌നതാ പ്രദര്‍ശനത്തിനും പീഡനശ്രമത്തിനും സാബുവിന് എതിരെ കേസെടുത്ത് അറസ്റ്റ് രേവപ്പെടുത്തി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
Story Highlights: Rape attempt medical student in KSRTC bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here