വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ

വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് അബിൻ പിടിയിലായത്. കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ( fake degree certificate case abin c raj arrested )
കായംകുളത്തെ വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുത്തത് രണ്ടാം പ്രതി അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. നാട്ടിലെത്തിയില്ലെങ്കിൽ പൊലീസ് റഎഡ് കോർണർ നോട്ടിസ് നൽകുമെന്ന വിവരം അറിയിച്ചിരുന്നു. തുടർന്നാണ് അബിൻ ഇന്ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിരവധി പേർക്ക് അബിൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റഅ നൽകിയിട്ടുണ്ടെന്നാണഅ വിവരം. മുൻപ് എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടർന്ന് ഉത്തർ പ്രദേശിൽ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വർഷം മുൻപാണ് അബിൻ മാലിയിലേക്ക് പോയത്. മാലിദ്വീപിൽ അധ്യാപകനായിരുന്നു.
Story Highlights: fake degree certificate case abin c raj arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here