Advertisement

ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം, മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണം; വി ഡി സതീശൻ

June 27, 2023
4 minutes Read
V D Satheeshan

കെ സുധകാരനെതിരെ സർക്കാർ ഇല്ലാത്ത കേസെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നു. കേസെടുത്തത് നീക്കം ചെയ്‌ത ഡ്രൈവറുടെ മൊഴിയിലാണ്.ജി ശക്തിധരന്റെ ആരോപണം ഗൗരവതരം.(G Sakthidharans Allegation Against CM is serious- V D Satheeshan)

കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .

ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം.മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണം.മുഖ്യമന്ത്രി ആണെന്ന് ആരോപണത്തിൽ വ്യക്തമാണ്.മുഖ്യമന്ത്രിക്ക് റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി.ഇതിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം.പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന ആർജവം ഇതിൽ ഉണ്ടോ എന്ന് കാണട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.പണം കൊണ്ട് പോയ വാഹനം ഏത് മന്ത്രിയുടെത് ആണെന്ന് അറിയണം.ഇക്കാര്യം ശക്തിധരൻ വെളിപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Story Highlights: G Sakthidharans Allegation Against CM is serious- V D Satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top