വാഹനാപകടം : നടൻ സൂരജ് കുമാറിന് വലതുകാൽ നഷ്ടപ്പെട്ടു

ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ കന്നഡ താരം സൂരജ് കുമാറിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ താരത്തിന്റെ വലത് കാൽ മുറിച്ചുമാറ്റി. ( Kannada Actor Suraj Kumar Loses Right Leg )
മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ട്രാക്ടറെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സൂരജ് ഓടിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണ നഷ്ടപ്പെടുകയും എതിർ ദിശയിൽ വരികയായിരുന്ന ടിപ്പറിലേക്ക് ബൈക്ക് ഇടിച്ചുകയറുകയുമായിരുന്നു. സൂരജിന്റെ വലത് കാൽ ടിപ്പറിന്റെ ചക്രത്തിനടിയിലായി പൂർണമായും തകർന്ന നിലയിലായിരുന്നു.
സിനിമാ നിർമാതാവ് എസ്.എ ശ്രീനിവാസിന്റെ മകനായ സൂര് ഐരാവത, തരക് എന്നീ ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി അഭിനയിക്കുന്ന രഥം എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് സൂരജ് വാഹനാപകടത്തിൽപ്പെടുന്നത്. ചിത്രത്തിൽ പ്രിയാ വാര്യറാണ് നായിക.
Story Highlights: Kannada Actor Suraj Kumar Loses Right Leg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here