പിടികിട്ടാപ്പുള്ളി ഗുഫ്രാനെ ഏറ്റുമുട്ടലില്‍ വധിച്ച് ഉത്തര്‍പ്രദേശ് പൊലീസ്; വധിക്കപ്പെട്ടത് കൊലപാതകം ഉള്‍പ്പെടെ 13 കേസുകളിലെ പ്രതി

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകം. പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ചുകൊന്നു. കൊലപാതകമടക്കം 13 കേസുകളിലെ പ്രതി ഗുഫ്രാനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. കൗശംബിയിലെ മാന്‍ജാന്‍പൂരിലാണ് വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. (Wanted criminal shot dead in encounter with Police in UP)
കൗശാംബിയിലെ മഞ്ജന്‍പൂരിലെ സാംദ പഞ്ചസാര മില്ലിനു സമീപം യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഇന്ന് വെളുപ്പിനെ 5.30ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്താകെ ഇയാളെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചിലാണ് നടന്നുവന്നിരുന്നത്. ഗുഫ്രാന്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാളെ ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതാപ്ഗഡ്, സുല്‍ത്താന്‍പുര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച മുതലായ വിവിധ കേസുകളില്‍ പ്രതിയെന്ന് കണ്ടെത്തിയ ആളാണ് ഗുഫ്രാന്‍. ഇയാളെ പിടികൂടുന്നവര്‍ക്ക് 1,25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിയേറ്റ ഗുഫ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights: Wanted criminal shot dead in encounter with Police in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here