എയർ ഇന്ത്യ എക്സ്പ്രസിലെ ‘ഗൊർമേർ’ മെനുവിൽ ഹൈദരാബാദി മട്ടൺ ബിരിയാണിയും ചില്ലി ചിക്കനും

എയർ ഇന്ത്യ എക്സ്പ്രസിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഭക്ഷണമെനു അവതരിപ്പിച്ചിരുന്നു. ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മെനു അനുസരിച്ചുളള വിഭവങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ വിമാനങ്ങളിൽ ലഭിച്ചു തുടങ്ങി. രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയ്യാറാക്കിയ രണ്ട് സിഗ്നേച്ചർ വിഭവങ്ങളുൾപ്പടെ 19 വിഭവങ്ങളാണ് പുതിയ മെനുവിന്റെ ആകർഷണം.
താജ് ഹോട്ടൽ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്സ്, കസിനോ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വൻകിട ഫ്ളൈറ്റ് കിച്ചണുകളേയും ദുബായ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളേയുമാണ് വിഭവങ്ങൾ തയ്യാറാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്സ് ചുമതലപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്ത് ഉദയസമുദ്രയിൽ നിന്നാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. കൊച്ചിയിൽ ലുലു ഫ്ളൈറ്റ് കിച്ചൺ. കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പാണ് വിഭവങ്ങൾ ഒരുക്കുക.
ചിക്കൻ ബിരിയാണി, ഹൈദരാബാദി മട്ടൺ ബിരിയാണി, തേങ്ങച്ചോറിൽ തയ്യാറാക്കിയ വീഗൻ മൊയ്ലി കറി, മിനി ഇഡ്ലി, മേദു വട തുടങ്ങി തദ്ദേശിയ വിഭവങ്ങളും ഉത്തരേന്ത്യൻ വിഭവങ്ങളും ഫ്യൂഷൻ വിഭവങ്ങളും എല്ലാം ചേർന്നതാണ് പുതിയ മെനു.
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ഈ നാല് വിമാനത്താവളങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്രാ സർവ്വീസുകൾ നടത്തുന്നതും എയർ ഇന്ത്യ എക്സ്പ്രസ്സ് തന്നെ. ആഴ്ചയിൽ 350 – ൽ അധികം നേരിട്ടുളള വിമാന സർവ്വീസുകളാണ് കേരളത്തിൽ നിന്ന് ഗൾഫിലേക്കും തിരിച്ചുമായി എയർ ഇന്ത്യ എക്സ്പ്രസ്സിനുളളത്.
Story Highlights: Air India Express Upgrades In-flight Dining, Introduces New Gourmair Menu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here