Advertisement

സെൻസർ ബോർഡ് അംഗീകാരം ലഭിച്ച ചിത്രത്തിന് വിലക്കില്ല;’മാമന്നൻ’ സിനിമ തടയാനാകില്ലെന്ന് കോടതി

June 28, 2023
3 minutes Read
madras-high-court-rejected-the-petition-seeking-to-stop-the-release-of-mamannan

മന്ത്രി ഉദയനിധി സ്റ്റാലിൻ ചിത്രം മാമന്നന്റെ റിലീസ് തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സെൻസർ ബോർഡ് അംഗീകാരം ലഭിച്ച സിനിമയുടെ റിലീസ് എങ്ങനെയാണ് തടയുക എന്ന് കോടതി ചോദിച്ചു.ഇത് സിനിമ മാത്രമാണെന്നും പ്രേക്ഷകർ അത് കണ്ടതിന് ശേഷം മറക്കുമെന്നും കോടതി നിരീക്ഷിച്ചു. (madras high court rejected the petition release of mamannan)

അത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നത് ഗൗരവമായി കാണേണ്ടതില്ല. അത്തരത്തിൽ ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാൻ പൊലിസുണ്ടല്ലോ എന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാമന്നന്റെ റിലീസ് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന് മുന്നിലെത്തിയത്.

മാമന്നനുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജിയും മദ്രാസ് ഹൈക്കോടതിയുടെ മുമ്പിലുണ്ട്. കഴിഞ്ഞ ദിവസം ഒ എസ് ടി ഫിലിംസ് ഉടമയായ നിർമ്മാതാവ് രാമ ശരവണൻ മാമന്നൻ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. 2018-ൽ തന്റെ നിർമ്മാണത്തിൽ കെ എസ് അതിയമാൻ സംവിധാനം ചെയ്യുന്ന എയ്ഞ്ചൽ എന്ന സിനിമയിൽ അഭിനയിക്കാൻ ഉദയനിധി കരാർ ഒപ്പിട്ടുവെന്നും നടൻ സിനിമയുമായി സഹകരിക്കുന്നില്ലെന്നുമാണ് നിർമ്മാതാവിന്റെ ആരോപണം.

Story Highlights: madras high court rejected the petition release of mamannan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top