ഭരണഘടനയെ ബഹുമാനിക്കുന്ന ആരും ഏക സിവിൽ കോഡിനെ എതിർക്കില്ല; വി. മുരളീധരൻ

ഏക സിവിൽ കോഡിൽ ആശങ്ക എന്തിനെന്ന് മനസിലാകുന്നിലെന്ന് വി മുരളീധരൻ. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡിനെ എതിർക്കില്ല. കഴിഞ്ഞ കാലങ്ങളിലുള്ള കോടതി വിധികൾ രാജ്യത്ത് ഏക സിവിൽ നിയമം ഉണ്ടാകണം എന്നത് വ്യക്തമാക്കുന്നു. മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ ഉപയോഗിച്ചുകൊണ്ട് കോൺഗ്രസും സിപിഐഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം.(Uniform civil code is not against any class of people)
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നു. അത് രാജ്യം മുഴൻ ഉള്ള മുസ്ലിം സ്ത്രീകൾക്ക് ഗുണമാണ് ഉണ്ടായത്. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത്തിലൂടെ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന തെറ്റിദ്ധാരണ പരത്താൻ സിപിഐ എമ്മും കോൺഗ്രസും നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.
Story Highlights: Uniform civil code is not against any class of people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here