ഷൂട്ടിങ്ങിനിടെ പരുക്ക്; ശസ്ത്രക്രിയക്ക് ശേഷം നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു. വലതുകാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ നടനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്കസ് എന്നീ ഭാഗങ്ങളിലായിരുന്നു പരുക്ക്. തുടർന്ന്, താരം ഫിസിയോതെറാപ്പിക്ക് വിധേയനായി എന്ന് ആശുപത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഫിസിയോതെറാപ്പി ചെയ്യാൻ ഡോക്ടറുടെ നിർദേശം. കുറച്ചു മാസങ്ങൾക്കുള്ളിൽ താരത്തിന് ആരോഗ്യം വീണ്ടെടുക്കാനാകും എന്നും ആശുപത്രി അധികൃതർ അറിയിച്ചു. Actor Prithviraj discharged from hospital after successful surgery
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താൻ. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകർക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
Read Also: കുറച്ചു മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്, വേദനയിൽ നിന്ന് പോരാടും; പൃഥ്വിരാജ്
കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Story Highlights: Actor Prithviraj discharged from hospital after successful surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here