ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി; കേന്ദ്ര കായികമന്ത്രാലയം

ഗുസ്‌തി താരങ്ങൾക്ക് വിദേശ പരിശീലനത്തിന് അനുമതി നൽകി കേന്ദ്ര കായികമന്ത്രാലയം. ബജ്‌രംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും വിദേശത്ത് പോകാം. താരങ്ങളുടെ അപേക്ഷ സ്വീകരിച്ചു. പരിശീലനം കിർഗിസ്ഥാനിലും ഹംഗറിയിലുമാണ്. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.(Approval for wrestlers foreign practice)
ബജ്‌രംഗ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്‌ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്‍റേയും ലക്ഷ്യം. ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും സെര്‍ബിയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനത്തിന് അനുമതി തരണമെന്ന് ഇരുവരും സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
Story Highlights: Approval for wrestlers foreign practice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here