ഉമ്മയോടൊപ്പം ഹജ്ജ് കർമം നിർവഹിച്ച് ബാബർ അസം; ചിത്രം വൈറൽ

പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഹജ്ജിനിടെ ഉമ്മയോടൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജൂൺ 18നാണ് താരം ഹജ്ജിനെത്തിയത്. (Babar Azam sleeping in muzdalifah during hajj)
ഹജ്ജിന്റെ കർമ്മങ്ങളുടെ ഭാഗമാണ് മക്കയിലെ മുസ്ദലിഫയെന്ന പ്രദേശത്ത് രാപ്പാർക്കൽ. ഇതിന്റെ ഭാഗമായി നിലത്ത് ചെറിയ വിരിപ്പിൽ ഹജ്ജ് ചെയ്യുന്നവർക്കായുള്ള ഇഹ്‌റാം വസ്ത്രം ധരിച്ച് കിടക്കുന്ന ബാബർ അസമിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.
Read Also: https://www.twentyfournews.com/2023/05/20/international-tea-day-interesting-facts-about-tea.html
പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാന്റെയും ഫഖർ സമാന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭാര്യയ്ക്കും മാതാവിനുമൊപ്പമാണ് റിസ്‌വാൻ പുണ്യകർമം നിർവഹിക്കാനെത്തിയത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് പാകിസ്താന്റെ അടുത്ത മത്സരം. ഹജ്ജ് കഴിഞ്ഞ് താരങ്ങൾ ടീമിനൊപ്പം ചേരും.
Story Highlights: Babar Azam sleeping in muzdalifah during hajj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here