Advertisement

ഷുക്കൂര്‍ വധക്കേസില്‍ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സുധാകരനെന്ന് തെളിഞ്ഞു: പി ജയരാജന്‍

July 1, 2023
3 minutes Read
P Jayarajan against K sudhakaran ariyil shukoor murder case

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി ആര്‍എം ഷഫീറിന്റെ പരാമര്‍ശം ആയുധമാക്കി സിപിഐഎം. കേസിലേത് രാഷ്ട്രീയ വേട്ടയെന്ന് വെളിപ്പെട്ടുവെന്നും പൊലീസിനെയും സിബിഐയെയും കെ സുധാകരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ പ്രതികരിച്ചു. (P Jayarajan against K sudhakaran ariyil shukoor murder case)

കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കവേ ബിആര്‍ ഷഫീര്‍ നടത്തിയ ഈ പരാമര്‍ശമാണ് സിപിഐഎം ആയുധമാക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ എം നേതാക്കളെ വേട്ടയാടുകയായിരുന്നു എന്ന് വെളിപ്പെട്ടതായി പി ജയരാജന്‍ പറഞ്ഞു.

Read Also: മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ വൈകാരിക പ്രതിഷേധം, ആക്രോശിച്ച് ബന്ധുക്കൾ

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ ഗൂഢാലോചനയില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.

Story Highlights: P Jayarajan against K sudhakaran ariyil shukoor murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top