കോട്ടയത്ത് നടുറോഡിൽ നഗ്‌നതാപ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി; യുവാവ് പിടിയിൽ

കോട്ടയത്ത് നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തി യുവാവ് പിടിയിൽ. കോട്ടയം സ്വദേശിയായ പത്തൊൻപതുകാരിക്ക് നേരെയാണ് ബൈക്കിലെത്തിയ യുവാവാണ് നഗ്‌നതാപ്രദർശനം നടത്തിയത്. കേസിൽ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് പിടിയിലായി. ( kottayam youth arrested for flashing )
ഇന്ന് ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡിൽ വച്ചാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. പെൺകുട്ടി നടന്നുവരുന്നതുകണ്ട് ജനനേന്ദ്രിയം പുറത്തിട്ട് സ്വയംഭോഗം നടത്തുകയായിരുന്നു യുവാവ്. ഹെൽമെറ്റ് ധരിച്ചാണ് ഇയാൾ ബൈക്കിലെത്തിയത്. പെൺകുട്ടി ദൃശ്യങ്ങൾ പകർത്തുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ അടുത്തേക്ക് യുവാവ് വന്നുവെങ്കിലും യുവതി ഓടിമാറുകയായിരുന്നു.
അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടിൽ അഭയം തേടി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ യുവതി പൊലീസിന് പരാതി നൽകി.
Story Highlights: kottayam youth arrested for flashing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here