ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽ നിന്നു പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ചാടിയ ജിതിന്റെ ഭാര്യ വർഷയെ രക്ഷപെടുത്തിയിരുന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ചേരി സ്വദേശികളായ ജിതിനും ഭാര്യ വർഷയും ഫറോക്ക് പാലത്തിന്റെ മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇതുകണ്ട അതുവഴി വന്ന ലോറി ഡ്രൈവർ, കയർ ഇട്ടു നൽകി വർഷയെ രക്ഷപ്പെടുത്തുകയായിരുന്നു. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായില്ല. ഫയർഫോഴ്‌സും കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ, ഇന്ന് ഉച്ചയോടെയാണ് ജിതിന്റെ മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുൻപാണ് വർഷയുടെയും ജിതിന്റെയും വിവാഹം നടന്നത്. കുടുംബപരമായ തർക്കങ്ങളാണ് ഇരുവരും പുഴയിൽ ചാടാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്കായി ജിതിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: man jumped from bridge death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here