റൈഡേഴ്‌സിന്റെ ഹാര്‍ട്ട് ആകാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ X440; ഇന്ത്യയില്‍ പുറത്തിറക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്ക് അവതരിപ്പിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍. റോയല്‍ എന്‍ഫീല്‍ഡ് ആരാധാകരെ ലക്ഷ്യമിട്ടാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ എക്‌സ് 440 എന്ന മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.(Harley-Davidson X440 launched in India)
2.29 ലക്ഷം, 2.49 ലക്ഷം, 2.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് 440 വേരിയന്റിന്റെ വിപണിവില വരുന്നത്. ഈ വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ശ്രേണിക്കും മോഡലിനും കടുത്തവെല്ലുവിളിയാകും ഉയര്‍ത്തുക.
ഹാര്‍ലി എക്‌സ് 440 മോഡല്‍ 38 പിഎസ് കരുത്തും 30 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. 440 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാകും ഈ വാഹനത്തില്‍ ഉണ്ടാകുക. എല്‍ഇഡി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് എല്‍ഇഡി ഡിആര്‍എല്‍, സിംഗിള്‍ പോഡ് ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലോയ് വീലുകള്‍ എന്നിവ സവിശേഷതകളാണ്.
മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ രണ്ട് ഷോക്ക് അബ്‌സോര്‍ബറുകളും നല്‍കിയിട്ടുണ്ട്. കൂടാതെ കസ്റ്റമൈസേഷന്‍ പ്രേമികള്‍ക്ക് അവസരം ലഭിക്കുന്ന ആക്‌സസറികളും വിപണിയിലെത്തിക്കുന്നുണ്ട്.
Story Highlights: Harley-Davidson X440 launched in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here