Advertisement

തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വിമതൻ യുഡിഎഫിനൊപ്പം ചേർന്നു

July 4, 2023
2 minutes Read

തൃക്കാക്കരയിൽ വീണ്ടും ട്വിസ്റ്റ്. എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ഒരു സ്വതന്ത്ര കൗൺസിലർ യു ഡി എഫിനൊപ്പം ചേർന്നു. 33 വാർഡ് കൗൺസിലർ വർഗീസ് പ്ലശേരിയാണ് യുഡിഎഫിനൊപ്പം ചേർന്നത്.അധ്യക്ഷതെരഞ്ഞെടുപ്പിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വർഗീസ് 24 നോട് പറഞ്ഞു. ഇതോടെ ഇരുപക്ഷത്തും അംഗബലം തുല്യമായി.

അജിത തങ്കപ്പന്റെ രാജി സംബന്ധിച്ച് എ-ഐ ഗ്രുപ്പുകൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. അജിത തങ്കപ്പന് ശേഷം ചട്ടപ്രകാരം എത്തേണ്ട ആളുകളുടെ ഗ്രുപ്പുകൾ തീരുമാനിക്കുന്നതിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിലും തീരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് വിമതർ യുഡിഎഫ് പിന്തുണ പിൻവലിച്ച് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലെ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഇടപെട്ട് അജിത തങ്കപ്പനോട് രാജിവെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇന്നലെയാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജി വെച്ചത്. പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നാണ് അജിത തങ്കപ്പന്റെ പ്രതികരണം. മുൻ ധാരണപ്രകാരം രാജി താമസിച്ചിട്ടില്ലെന്നും ഭരണം നഷ്ടപ്പെടില്ല എന്നാണ് പ്രതീക്ഷ എന്നും അജിത പറഞ്ഞു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

Story Highlights: The rebel who supported the LDF joined the UDF Thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top