രാജസ്ഥാനിൽ വിദേശിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

വിദേശ വനിതയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് വനിതയെ പ്രതി അനുചിതമായി സ്പർശിക്കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് രാജ്യത്തിന് തന്നെ അപമാനകരമായ സംഭവം അരങ്ങേറിയത്.
തിങ്കളാഴ്ച രാത്രി പൊലീസ് ഹെൽപ്പ് ലൈൻ വാട്ട്സ്ആപ്പ് നമ്പറിൽ ലഭിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരം വിധായക്പുരി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
18 ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തിനൊപ്പം മോത്തിലാൽ അടൽ റോഡിലെ ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് ബ്രിട്ടീഷ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതെന്നും പൊലീസ് പറഞ്ഞു. കുൽദീപ് സിംഗ് സിസോദിയ (40) എന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി ബിക്കാനീർ ജില്ലയിലെ നോഖ ടൗണിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Story Highlights: Man Arrested For Sexually Harassing Foreigner In Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here