എൻ.സി.പി പിളർപ്പ്; ശക്തി തെളിയിക്കാൻ ശരദ് പവാറും അജിത് പവാറും, ഇന്ന് യോഗം

എൻസിപി പിളർന്ന ശേഷമുള്ള ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചയ്ക്ക് ശേഷം ഒരു മണിയോടെ മുംബൈയിൽ ശതത് പവാർ വിഭാഗത്തിന്റെയും യോഗം നടക്കും. എംഎൽമാരോടും എംപിമാരോടും മറ്റ് പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ അജിത് പവാറിനൊപ്പം പോയ 4 എംഎൽഎമാർ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാർ പക്ഷം അവകാശപ്പെട്ടു. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം.
അതേസമയം പാർട്ടി പിളർപ്പിന്റെ പശ്ചാത്തലത്തിൽ ശരദ് പവാർ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്. വിഷയം ഭരണഘടനയുടെ 10-ാം ഷെഡ്യൂളുമായി ബന്ധപ്പെട്ട കൂറുമാറ്റത്തിൽ പെടുന്നതിനാലാണിത്. അജിത് പവാറിനൊപ്പം 53 എം.എൽ.എമാരിൽ 36 പേരുണ്ടെങ്കിൽ നിയമം ബാധകമാകില്ല. അജിത് പവാറിനെയും മറ്റ് എട്ട് എം.എൽ.എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ പക്ഷം നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. വർക്കിംഗ് പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനെയും ജനറൽ സെക്രട്ടറി സുനിൽ തത്ക്കറെയും ശരദ് പവാർ പുറത്താക്കിയിരുന്നു.
Story Highlights: Pawar Vs Pawar: Separate Meetings Today Will Throw Light
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here