മഴക്കാലമാണേ തെന്നല്ലേ; ഡ്രൈവര്‍മാര്‍ ഭയക്കുന്ന ഹൈഡ്രോപ്ലെയിനിങ് എങ്ങനെ ഒഴിവാക്കാം

സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുകയാണ്. മഴക്കാലമായതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നനവുള്ള റോഡിലൂടെയുള്ള അശ്രദ്ധമായ ഡ്രൈവിങ്ങ് അപകടങ്ങള്‍ വരെ വരുത്തിവെക്കാം.(What is Hydroplaning? How Tires Can Prevent It)
കൂടാതെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമാറാനുമുള്ള സാധ്യതയും ഉണ്ട്. ഇങ്ങനെ റോഡില്‍ വാഹനം തെന്നിമാറുന്ന പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവര്‍ത്തനം. റോഡിനും ടയറിനുമിടയില്‍ ഘര്‍ഷണം നഷ്ടപ്പെട്ട് നിയന്ത്രിക്കാനാകാതെ വാഹനം തെന്നിമാറുന്നതാണ് ഹൈഡ്രോപ്ലെയിനിങ്ങ്(അക്വാപ്ലെയിനിങ്).
ടയര്‍ ട്രെഡ് അഥവാ വെയര്‍ ആന്‍ഡ് ടിയര്‍ ഇന്‍ഡിക്കേറ്റിങ് ലൈനുകളില്‍ കുറവുണ്ടാകുമ്പോഴാണ് ഹൈഡ്രോപ്ലെയിനിങ് ഉണ്ടാകുന്നത്. മിനുസമുള്ള റോഡില്‍ ജലത്തിന്റെ അളവ് കൂടുമ്പോള്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയറിന്റെ പമ്പിങ് ഇഫക്ട് റോഡിനും ടയറിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുത്തുന്നു. ഇത് വാഹനത്തിന്റെ ടയര്‍ മുന്നിലേക്കും പിന്നിലേക്കും തെന്നിമാറ്റുകയും ചെയ്യുന്നു.
അമിതവേഗതയാണ് ഹൈഡ്രോപ്ലെയിനിങ്ങിന് കാരണമാകുന്നത്. വെള്ളത്തിന്റെ അളവ് കൂടുതലുള്ള റോഡുകളില്‍ വേഗത കുറയ്ക്കണം. കൂടാതെ ടയറുകളില്‍ കൃത്യമായ അളവില്‍ മാത്രമായിരിക്കണം കാറ്റ് ഉണ്ടാകാന്‍ പാടുള്ളൂ. എയര്‍ പ്രഷര്‍ കൂടിയാലും ഹൈഡ്രോപ്ലെയിനിങ് സാധ്യതയുണ്ട്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ആക്‌സിലേറ്റര്‍ പിന്‍വലിക്കണം. സഡന്‍ ബ്രേക്ക്, സ്റ്റിയറിങ് വെട്ടിത്തിരിക്കല്‍ എന്നിവ ഒഴിവാക്കുക. വാഹനത്തിന്റെ വേഗത നിയന്തിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെട്ടാല്‍ പതുക്കെ ഇടവേളകളിട്ട് ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താന്‍ കഴിയും.
Story Highlights: What is Hydroplaning? How Tires Can Prevent It
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here