Advertisement

എറണാകുളം ജോസ് ജംഗ്ഷനില്‍ കൊലപാതകം; ഫോര്‍ട്ട് കൊച്ചി സ്വദേശി പിടിയില്‍

July 6, 2023
3 minutes Read
crime

എറണാകുളം ജോസ് ജഗ്ഷനില്‍ കൊലപാതകം. തമിഴ്‌നാട് സ്വദേശി സാബു എന്നയാളെയാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി കുത്തിക്കൊലപ്പെടുത്തിയത്. സാബുവിനെ കൊലപ്പെടുത്തിയ റോബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Fort Kochi man stabbed Tamilnadu man at Jose junction)

വഴിയോരത്ത് താമസിച്ച് ഭിക്ഷയെടുക്കുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതി റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Read Also:വിവരങ്ങള്‍ ചോര്‍ത്തും; മെറ്റയുടെ ത്രെഡ്‌സിനെതിരെ ജാക്ക് ഡോര്‍സി

നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇപ്പോള്‍ പ്രതിയെ സെന്‍ട്രല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

Story Highlights: Fort Kochi man stabbed Tamilnadu man at Jose junction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top