‘ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ ഒരു ഗ്രൗണ്ടില്ല; അര്‍ജന്റീനയെ കൊണ്ടുവരുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കൂ’; ആഷിഖ് കുരുണിയന്‍

അര്‍ജന്റീനയെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിരക്കുന്നതിന് പകരം ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു.(Indian footballer ashiq kuruniyan response to invitation Argentina to Kerala)
മലപ്പുറത്ത് നിന്ന് ഒരുപാട് താരങ്ങള്‍ ഐഎസ്എല്ലിലും ദേശീയ ടീമിലും കളിക്കുന്നുണ്ട്. എന്നാല്‍ മലപ്പുറത്ത് ഒരു ഗ്രൗണ്ടില്ല. ആകെയുള്ളത് കോട്ടപ്പടി സ്റ്റേഡിയവും മഞ്ചേരി സ്റ്റേഡിയവും ആണ്. ഈ രണ്ടു സ്റ്റേഡിയവും ടൂര്‍ണമെന്റുകള്‍ക്കല്ലാതെ തുറക്കാറില്ലെന്നും ആഷിഖ് പറയുന്നു.
പ്രൊഫഷണലായി കളിക്കുന്നവര്‍ക്കുള്‍പ്പെടെ പരിശീലനം നടത്താന്‍ ടര്‍ഫ് മാത്രമാണുള്ളത്. അര്‍ജന്റീനയെ കകളിപ്പിക്കുന്നതിനായി കോടികള്‍ മുടക്കുന്നതായി കേട്ടു. എന്നാല്‍ ആദ്യം ചെയ്യേണ്ടത് നാട്ടിലെ താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ആഷിഖ് പറഞ്ഞു.
നേരത്തെ അര്‍ജന്റീന ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ എഐഎഫ്എഫ് അര്‍ജന്റീനയുടെ ആവശ്യത്തെ സ്വീകരിച്ചിരുന്നില്ല. ആവശ്യമായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഇതിന് പിന്നാലെ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചിരുന്നു.
Story Highlights: Indian footballer ashiq kuruniyan response to invitation Argentina to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here