നിരത്തില്‍ പവര്‍ ആകാന്‍ കിയ ഇവി9 എസ്‌യുവി; അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

കിയ ഇലക്ട്രിക് എസ്‌യുവി ഇവി 9 അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. ഇവി 6ന് ശേഷം കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇവി 9. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഉയര്‍ന്ന മത്സരമുള്ള ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിപണി വിഹിതമാണ് കിയ ലക്ഷ്യമിടുന്നത്.(Kia India to launch EV9 electric SUV next year)
പുതിയ വിപണന തന്ത്രത്തിന്റെ ഭാഗമായി കിയ ഇവി9 പോലെയുള്ള കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗനമായി രാജ്യത്ത് 600 ടച്ച് പോയിന്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ആഗോളതലത്തില്‍ കിയയുടെ ഏറ്റവും ചെലവേറിയതും വലുതുമായ ഇലക്ട്രിക് എസ്യുവിയാണ് ഇവി 9.
മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോണ്‍ഫിഗറേഷനുണ്ടാകും. 76.1 kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് ഉണ്ടാകുക. ഇവി9 കൂടാതെ, പുതിയ കാര്‍ണിവല്‍ എംപിവി, സോണറ്റ് ഫെയ്സ്ലിഫ്റ്റ് എന്നിവ അടുത്ത വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രീമിയം ഫീച്ചറുകളുമായിട്ടാകും ഇവി 9 എത്തുക. പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഇവി 6 ന്റെ 77.6 kWh ബാറ്ററി ഒറ്റചാര്‍ജില്‍ 708 കിലോമീറ്റര്‍ സഞ്ചാരപരിധി നല്‍കുമ്പോള്‍ ഇവി9ന്റെ 99.8kWh ബാറ്ററി 1000 കിലോമീറ്റര്‍ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Kia India to launch EV9 electric SUV next year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here