‘സ്കൂളിൽ ക്രിസ്തീയ പ്രാർത്ഥന ചൊല്ലി’; പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലി ബജ്‌റംഗ്ദള്‍ പ്രവർത്തകർ

മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. (School principle attacked by Hindu Activists)
സ്കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിൻസിപ്പലിനെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ നൂറോളം വരുന്ന സംഘം സ്കൂളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
Read Also:നമ്പര്‍ വണ്‍ വാഗണ്‍ആര്‍; ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍
പൂനൈയിലെ തലേഗാവ് ദബാഡെ ടൗണിലെ ഡി വൈ പാട്ടീൽ ഹൈസ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടർ കോട്സ് റീഡിനെയാണ് ആക്രമിച്ചത്.’ഹർ ഹർ മഹാദേവ്’ എന്ന് ആക്രോശിച്ച് പ്രവർത്തകർ പിന്തുടരുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രിൻസിപ്പലിനെ വസ്ത്രങ്ങൾ കീറിയ ശേഷവും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തലേഗാവ് പൊലീസ് അറിയിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.
Story Highlights: School principle attacked by Hindu Activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here