ഏക സിവിൽ കോഡ് പ്രക്ഷോപത്തിൽ പങ്കെടുക്കാൻ സിപിഐഎം ക്ഷണം ഇതു വരെ കിട്ടിയിട്ടില്ല; മുസ്‌ലിം ലീഗ്

ഏക സിവിൽ കോഡ് പ്രക്ഷോപത്തിൽ പങ്കെടുക്കാൻ സിപിഐഎം ക്ഷണം ഇതു വരെ കിട്ടിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ്. ക്ഷണം ലഭിച്ചാൽ നിലപാട് സ്വീകരിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. (PMA Salam on Uniform Civil Code)
സെമിനാറിന്‍റെ സ്വഭാവവും പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഏക സിവില്‍ കോഡില്‍ ഇ എം എസിന്‍റെ നിലപാടില്‍ നിന്നും സിപിഐഎം ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏക സിവിൽ കോഡിൽ പ്രകോപനമുണ്ടാക്കി വോട്ട് പിടിക്കാൻ ബിജെപി ശ്രമിക്കുന്നു.
Read Also:നമ്പര്‍ വണ്‍ വാഗണ്‍ആര്‍; ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍
പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍റെ അനുമതിയോടു കൂടി മാത്രമേ മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന് പി എം എ സലാം പറഞ്ഞു. പാര്‍ട്ടി തീരുമാനം ഉത്തരവാദിത്തപ്പെട്ടവര്‍ പറയും.അതിനപ്പുറം അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാന്‍ നേതാക്കളെ അനുവദിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാര്‍ട്ടി നയത്തിന് എതിരായി നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
Story Highlights: PMA Salam on Uniform Civil Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here