കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ പിടിയില്‍

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ബസിലാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്ടര്‍ സീറ്റിനടുത്തേക്ക് വിളിച്ചിരുത്തിയ ശേഷം കയറിപ്പിടിക്കുകയായിരുന്നു. കണ്ടക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെ ആലുവയില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.(Women sexually assaulted in KSRTC Swift bus Conductor arrested)
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
രാവിലെ 6 30ഓടെ തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് യുവതിക്ക് നേരെ കണ്ടക്ടര്‍ ലൈംഗികാതിക്രമം നടത്തിയത്. ആലുവയിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. ആദ്യം യുവതി ഇരുന്ന സീറ്റ് റിസര്‍വേഷന്‍ ആണെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ തന്റെ സീറ്റിനടുത്തേക്ക് വിളിച്ചുവരുത്തിയത്. ഈ സമയത്താണ് അക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ ബസ് ആലുവയിലെത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Story Highlights: Women sexually assaulted in KSRTC Swift bus Conductor arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here