Advertisement

16 കോണ്‍ഗ്രസ് എം പിമാരില്‍ ഒരൊറ്റ മുസ്ലീമുണ്ടോ? ഹിന്ദുത്വ ആശയം കോണ്‍ഗ്രസില്‍ ശക്തമായുണ്ട്: എ കെ ബാലന്‍

July 9, 2023
2 minutes Read
A K Balan against congress uniform civil code

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി മാറിക്കഴിഞ്ഞുവെന്ന് എ കെ ബാലന്‍ വിമര്‍ശിച്ചു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മാത്രമല്ല പൗരത്വഭേദഗതി ബില്ലിലോ ജമ്മു കശ്മീര്‍ വിഷയത്തിലോ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സെമിനാറില്‍ അവരേയും ക്ഷണിച്ചേനെയെന്നും എ കെ ബാലന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ ഹിന്ദുത്വ ആശയം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ 16 കോണ്‍ഗ്രസ് എം പിമാരില്‍ ഒരൊറ്റ മുസ്ലീം ഉണ്ടോ എന്നും എ കെ ബാലന്‍ ചോദിച്ചു. (A K Balan against congress uniform civil code)

മുസ്ലിം ലീഗിനെ എല്‍ഡിഎഫ് കൂടെക്കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആദ്യം മനസിലാക്കണമെന്ന് എ കെ ബാലന്‍ പറയുന്നു. ലീഗ് സെമിനാറില്‍ പങ്കെടുത്താല്‍ യുഡിഎഫിലെ ഘടകകക്ഷി എന്ന നിലയിലുള്ള ലീഗിന്റെ സ്റ്റാറ്റസ് മാറുമെന്ന് കോണ്‍ഗ്രസ് അവരോട് പറഞ്ഞിട്ടുണ്ടായിരിക്കാം. സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കാത്തത് തങ്ങളെ സംബന്ധിച്ച് ഒരു പ്രശ്‌നമല്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി

സിപിഐഎം വര്‍ഗീയ ചേരിതിരിവിനുള്ള ആയുധമായി ഏകീകൃത സിവില്‍ കോഡ് വിഷയത്തെ കാണുന്നുണ്ടോ എന്ന വിമര്‍ശനങ്ങള്‍ക്കും എ കെ ബാലന്‍ മറുപടി പറഞ്ഞു. അത് കാലങ്ങളായി കോണ്‍ഗ്രസ് നടത്തുന്ന ഒരു കള്ളപ്രചാരണമാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ സമയത്തും അവര്‍ ഇതേ വാദങ്ങള്‍ ആവര്‍ത്തിച്ചിരുന്നതാണെന്നും എ കെ ബാലന്‍ തിരിച്ചടിച്ചു.

Story Highlights: A K Balan against congress uniform civil code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top