‘എനിക്ക് കെടിഎം 390 ഉണ്ട്; പക്ഷേ ഇതുവരെ ഓടിക്കാന്‍ കഴിഞ്ഞിട്ടില്ല’; രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പുകളില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സമൂഹമാധ്യമത്തില്‍ വൈറലായികരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.(Congress Leader Rahul Gandhi says he own a KTM 390)
സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് സംവദിക്കുന്നതിനിടെ തനിക്ക് കെടിഎം 390 ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നെന്താണ് അത് ഉപയോഗിക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സുരക്ഷ ജീവനക്കാര്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
ജൂണ്‍ 27ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ ബൈക്ക് മെക്കാനിക്കുകളെ കണാന്‍ എത്തിയത്. ഒരു മെക്കാനിക് എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നതായാണ് സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാഹുലിനെ കണ്ട് വന്‍ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. തൊഴിലാളികള്‍ക്കും അവിടെ തടിച്ചു കൂടിയ ആളുകള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത രാഹുല്‍, ഏഴു മണിയോടെയാണ് അവിടെ നിന്ന് മടങ്ങിയത്.
Story Highlights: Congress Leader Rahul Gandhi says he own a KTM 390
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here