മഴക്കെടുതി, വെള്ളക്കെട്ട്; നാളെ അവധി എവിടെയൊക്കെ എന്നറിയാം…

അതിശക്തമായ മഴ വിട്ടുനില്‍ക്കുകയാണെങ്കിലും മഴ അവശേഷിപ്പിച്ച വെള്ളക്കെട്ടും ദുരിതങ്ങളും ഇപ്പോഴും പലയിടങ്ങളിലും ബാക്കിനില്‍ക്കുകയാണ്. കുട്ടനാട്ടില്‍ വെള്ളക്കെട്ടിനൊപ്പം മടവീഴ്ചയും കുട്ടനാട് നിവാസികള്‍ക്ക് ദുരിതമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. താലൂക്കിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളജുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (Kerala rains details of tomorrow holiday)
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ക്കൂടി ഭാഗികമായി നാളെ അവധി നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
Story Highlights: Kerala rains details of tomorrow holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here