Advertisement

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി

July 11, 2023
1 minute Read
north india heavy rain 37 death

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ മിന്നൽ പ്രളയ മുന്നറിയിപ്പുണ്ട്. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു.

അതിതീവ്ര മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഹിമാചൽപ്രദേശിൽ മാത്രം 4000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ദേശീയപാതകൾ തകർന്നു. പ്രധാന റോഡുകളെല്ലാം ഒലിച്ചുപോയി. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങൾ തകർന്നു. സോളൻ, ഷിംല, കുളു അടക്കം 7 ജില്ലകൾ റെഡ് അലേർട്ടിലാണ്. കിന്നോർ, മാണ്ഡി, ലഹോൾ സ്പിതി ജില്ലകളിൽ മിന്നൽ പ്രളയം മുന്നറിയിപ്പ് നൽകി. ബിയാസ് നദി അപകട നിലയക്ക് മുകളിൽ ഒഴുകുന്നു. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ഹിമാചൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഉത്തരാഖണ്ഡ് ഉത്തരകാശിയിൽ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. ഹരിയാന പഞ്ച്കുളയിൽ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. അംബാല – ഛണ്ഡിഗഡ് ദേശീയപാതയിൽ വെള്ളം കയറി. ഡൽഹി യമുനാ നദിയിലെ ജലനിരപ്പ് 206 മീറ്റർ കടന്നു. ഹത്നികുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതാണ് യമുനയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

Story Highlights: north india heavy rain 37 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top