‘ഒരു പെട്ടി തക്കാളി വിറ്റത് 1900 രൂപയ്ക്ക്, കിട്ടിയത് 38 ലക്ഷം’; ഇത്രയും ലാഭം ബിസിനസിലുണ്ടായിട്ടില്ലെന്ന് കർഷകൻ

കർണാടകയിൽ 1900 രൂപയ്ക്ക് തക്കാളി വിറ്റ സഹോദരങ്ങൾക്ക് കിട്ടിയത് 38 ലക്ഷം രൂപ. കർണാടകയിലെ കോല സ്വദേശികളായ പ്രഭാകർ ഗുപ്തയുടെ കുടുംബമാണ് 40 ഏക്കറോളം വരുന്ന തങ്ങളുടെ ഫാമിൽ വിളയിച്ച തക്കാളി 38 ലക്ഷം രൂപയ്ക്ക് വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയർന്ന് നിൽക്കുന്ന സമയത്തായിരുന്നു വിൽപന.Farmer Brothers sell 2k boxes of Tomatoes for rs 38Lakh
Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
15കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 800 രൂപയാണ് ഇവർ നിശ്ചയിച്ചതെങ്കിലും മാർക്കറ്റ് വില കാരണം ഒരു പെട്ടിക്ക് 1900 രൂപ വച്ചാണ് ഇവർക്ക് കിട്ടിയത്. കിലോയ്ക്ക് 126 രൂപയായിരുന്നു തക്കാളിക്ക് ആ സമയം.40 വർഷത്തോളമായി തക്കാളി കൃഷിയാണ് ഗുപ്തയുടെയും സഹോദരങ്ങളുടെയും പ്രധാന വരുമാന മാർഗം. ഇത്രയും വർഷത്തിനിടയ്ക്ക് ഇത്രയും ലാഭം ബിസിനസിലുണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
തീവില കാരണം തക്കാളിയെ മക്‌ഡൊണാൾഡ്‌സ് മെനുവിൽ നിന്ന് ഒഴിവാക്കുക പോലും ചെയ്തു. തക്കാളിയില്ലാതെ എങ്ങനെ കറി വയ്ക്കാം എന്ന ഐഡിയകളുമായി വിമർശനാത്മകമായ യൂട്യൂബ് വിഡിയോകളും സജീവമാണ്.
Story Highlights: Farmer Brothers sell 2k boxes of Tomatoes for rs 38Lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here