കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു; 3 കുട്ടികൾക്ക് പരിക്ക്

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
Story Highlights: Female driver dies after auto overturns after being hit by wild boar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here