“എന്നെ അകത്തിട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷനാണ് മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തത്”; കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ മോഹവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.(K Sudhakaran against Pinarayi Vijayan)
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്‌തെന്നാണ് സുധാകരന്റെ ആരോപണം. കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രൊമോഷൻ നൽകാം എന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയതായി സുധാകരൻ പറഞ്ഞു.
Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരൻ അന്വേഷണം നേരിടുന്നത്. നേരത്തെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യമുള്ളതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
Story Highlights: K Sudhakaran against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here