Advertisement

പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യം; ജിസിസിയില്‍ ബഹ്റൈന്‍ ഒന്നാമത്

July 13, 2023
1 minute Read
Expatriates' favorite country; Bahrain ranks first in GCC

ജി.സി.സി, ആഫിക്കൻ റീജ്യണുകളിലെ പ്രവാസികളുടെ പ്രിയ രാജ്യമായി വീണ്ടും ബഹ്റൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് പ്രവാസികളുടെ പ്രിയമേറിയ രാജ്യമായി ബഹ്റൈന്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബഹ്‌റൈന്‍ സ്ഥാനം നിലനിര്‍ത്തിയത്.

ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി ബഹ്‌റൈനെ സര്‍വേയില്‍ പങ്കെടുത്ത പ്രവാസികള്‍ തെരഞ്ഞെടുത്തതോടെയാണ് റാങ്കിംഗില്‍ രാജ്യം വീണ്ടും മുന്‍നിരയിലെത്തിയത്. രാജ്യത്തില്‍ നിന്ന് സുപ്രധാന സേവനങ്ങള്‍ സുരക്ഷിതമായും എളുപ്പത്തിലും ലഭിക്കുന്നതിലും ഭരണകൂടത്തില്‍ നിന്നുമുള്ള സേവനങ്ങള്‍ ലഭിക്കുന്നതിലും രാജ്യം മുന്നിലാണെന്നുമുള്ള അഭിപ്രായങ്ങള്‍ മാനിച്ചാണ് വോട്ട്.

കൂടാതെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും അധികാരികളുമായി ഇടപെടുന്നതില്‍ പ്രവാസികള്‍ക്ക് ആഗോള തലത്തിലുള്ള ശരിശരിയേക്കാള്‍ അനായാസമായ സൗകര്യങ്ങളാണു രാജ്യത്തുള്ളതെന്നും സര്‍വേയില്‍ വിലയിരുത്തിയത്. ഇതില്‍ 86 ശതമാനം പേരാണ് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 171 രാജ്യങ്ങളില്‍ നിന്നായി 12,000 ത്തിലധികം പേരാണ് സര്‍വേയില്‍ പങ്കാളികളായത്.

Story Highlights: Expatriates’ favorite country; Bahrain ranks first in GCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top