Advertisement

മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്

July 14, 2023
2 minutes Read
ldf won munnar

മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തു. ജ്യോതി സതീഷ്‌കുമാർ തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെയാണ്.(LDF Won in Munnar Panchayath)

പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം പ്രവീണ രവികുമാർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ ഉമ്മർ ഫാറൂഖ് ആയിരിക്കും വരണാധികാരി. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് 11 കോൺഗ്രസ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്

2021-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 21 വാർഡുകളുള്ള പഞ്ചായത്തിലെ 11 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. പിന്നീട് പ്രവീണ, രാജേന്ദ്രൻ എന്നീ കോൺഗ്രസ് അംഗങ്ങൾ കൂറുമാറി സി.പി.ഐ.യിൽ എത്തിയതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.

Story Highlights: LDF Won in Munnar Panchayath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top