Advertisement

യുസിസിക്ക് എതിരായ സിപിഐഎം സെമിനാർ; ബിഡിജെഎസ് പങ്കെടുക്കുന്നതിനെച്ചൊല്ലി എൻഡിഎയിൽ തർക്കം

July 15, 2023
2 minutes Read
CPIM seminar against UCC; Dispute in NDA over participation of BDJS

ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ ബിഡിജെഎസ് പങ്കെടുക്കുന്നതിനെച്ചൊല്ലി എൻഡിഎയിൽ ഭിന്നത. എസ്എൻഡിപിയുടെ ലേബലിലാണെങ്കിലും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ബിജെപി നിലപാട്. അതേസമയം അരയക്കണ്ടി സന്തോഷ് പങ്കെടുക്കുന്നതിനെ ന്യായീകരിച്ച് തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തി.

ഏകീകൃത സിവിൽ കോഡിനെതിരായ സമരമുഖം തുറക്കുന്ന പരിപാടിയെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയക്കണ്ടി സന്തോഷ് സെമിനാറിൽ പങ്കെടുക്കുന്നത് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പരസ്യ പ്രതികരണങ്ങൾക്ക് മുതിർന്നില്ലെങ്കിലും ഘടകക്ഷിയുടെ ഭാഗത്തു നിന്നുള്ള നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് ബിജെപി. ബിഡിജെഎസ് പ്രതിനിധി പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് അത് പാർട്ടിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.

ഇതിനിടെ എസ്എൻഡിപി ദേവസ്വം സെക്രട്ടറി കൂടിയായ സന്തോഷിനെ ഈ ലേബലിലാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ബിഡിജെഎസ് വിശദീകരിക്കുന്നു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി. നേരത്തെ അരുണാചലിലെ ബിജെപി സഖ്യകക്ഷിയായ എൻപിപിയും, എഐഎഡിഎംകെയുമടക്കം ഏകീകൃത സിവിൽ കോഡിനെതിരെ നിലപാടെടുത്തിരുന്നു.

Story Highlights: CPIM seminar against UCC; Dispute in NDA over participation of BDJS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top