‘ലീഗിന് നട്ടെല്ലുണ്ട്, ഗോവിന്ദന് ഇപ്പോഴും കാര്യങ്ങൾ വ്യക്തമായിട്ടില്ല’: കെ സുധാകരൻ

സിപിഐഎം സെമിനാറിൽ മുസ്‌ലിം ലീഗ് പോവാത്തത് നട്ടെല്ല് ഉള്ളതുകൊണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എം വി ഗോവിന്ദന് മാത്രം ഇപ്പോഴും കാര്യങ്ങൾ വ്യക്തമായിട്ടില്ല. സിപിഐഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. അതിന്റെ ഭാഗമാണ് ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാത്തത്. വരും ദിവസങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ പുറത്തു വരുമെന്നും കെ സുധാകരൻ പ്രതികരിച്ചു.(K Sudhakaran Against MV Govindan)
പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. സിപിഐഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
കോഴിക്കോട്ടെ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്. ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഐഎം സംഘടിപ്പിക്കും. അവിടങ്ങളിൽ ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Story Highlights: K Sudhakaran Against MV Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here