പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി ശ്രീശങ്കർ, ഏഷ്യൻ മീറ്റിൽ ലോംഗ് ജംപിൽ വെള്ളി

2024 പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി മലയാളി താരം മുരളി ശ്രീശങ്കർ. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് സ്റ്റാർ ഇന്ത്യൻ ലോംഗ് ജംപർ ഒളിമ്പിക്സിനുള്ള യോഗ്യത നേടിയിരിക്കുന്നത്. ഫൈനലിൽ 8.37 മീറ്റര്‍ താണ്ടിയാണ് മുരളി വെള്ളിപ്പതക്കം സ്വന്തമാക്കിയത്. 8.27 മീറ്റര്‍ ദൂരമാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 12-ാം മെഡലാണ് ഇന്ന് ശ്രീശങ്കര്‍ നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരവുമായി ശ്രീശങ്കര്‍. ഈ സീസണിലെ തന്റെ മികച്ച രണ്ടാമത്തെ ദൂരമാണ് ശ്രീശങ്കര്‍ ഇന്നു കുറിച്ചത്. നേരത്തെ താരം 8.41 മീറ്റര്‍ ദൂരം താണ്ടിയിരുന്നു. നാലാം റൗണ്ടിൽ 8.40 മീറ്റർ ചാടിയ ചൈനീസ് തായ്‌പേയി താരം യു ടാങ് ലിന്നാണ് സ്വര്‍ണം നേടിയത്.
കഴിഞ്ഞ മാസം നടന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ 8.41 മീറ്റർ ചാടിയ ശ്രീശങ്കർ ഓഗസ്റ്റിൽ ബുഡാപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു.
Story Highlights: Long Jumper Sreeshankar Qualifies For 2024 Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here