വിദ്യാർത്ഥികളിലെ സംരംഭകത്വം വളർത്തി എടുക്കൽ ലക്ഷ്യം; രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഐ.ഇ.ഡി.സി സെൽ ആരംഭിച്ചു

വിദ്യാർത്ഥികളിലെ സംരംഭകത്വം വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ 2016 മാർച്ച് 16 ന് ഐ.ഇ.ഡി.സി സെൽ കോളജ് ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം ചെയ്തു. കെഎസ്ക്യുഎം കേരളത്തിൽ നടത്തിയ ഇടപെടലുകൾ കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയൊരു മാറ്റം കൊണ്ടുവന്നു.
നൂതനമായ സൊല്യൂഷനുകളുമായി വരുന്ന യുവമനസ്സുകൾക്ക് ഇപ്പോൾ വിവിധ ഇൻകുബേറ്ററുകളുടെയും പദ്ധതികളുടെയും പിന്തുണയുണ്ട്. ഇത് ഫണ്ടിംഗ് കൊണ്ടുവരാൻ മാത്രമല്ല, വിവിധ ഘട്ടങ്ങളിൽ മെന്റർഷിപ്പും വിപുലീകരണ അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഗവൺമെന്റിന്റെ ഈ സമീപനം, ഫലപ്രദമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണാ അടിസ്ഥാന സൗകര്യങ്ങളുമായി സഹകരിക്കുന്നതിന് ധാരാളം അവസരങ്ങൾ സംരംഭകർക്ക് ലഭിക്കുന്നതിന് സ്റ്റാർട്ടപ്പുകളെ പ്രാപ്തരാക്കുന്നു.
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്ന കേരള ടെക്നോളജി സ്റ്റാർട്ടപ്പ് പോളിസി നടപ്പാക്കുന്ന സ്ഥാപനം കൂടിയാണിത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് 2006-ൽ KSUM സ്ഥാപിതമായത്.
സംരംഭകത്വം വളർത്തി എടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐഡിയ ലാബിന്റെ പ്രവർത്തന സഹായം വിദ്യാർത്ഥികൾക്ക് ഏറെ സഹായം ചെയ്യുന്നുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആവശ്യത്തിന് ഉതകുന്ന, ഡോൺ, റോബോർട്ട് തുടങ്ങിയ ഏറെ പ്രൊഡക്ടുകൾ വിദ്യാർത്ഥികൾ വിഭാവനം ചെയ്യുന്നുണ്ട്.
1) വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, പ്രാദേശികസംരംഭകർ എന്നിവരാൽ വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക
2) വ്യവസായ, നെറ്റ്വർക്കിംഗ് പ്രവർത്തനങ്ങളുമായുള്ള ബന്ധം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
3) ഗവേഷണ വികസന സൗകര്യങ്ങൾ സ്ഥാപിക്കുക
4) സാമൂഹിക പ്രതിബദ്ധതയ്ക്കു ഉതകുന്ന പുതിയ കണ്ടുപിടുത്തങ്ങൾ പുത്തൻ തലമുറയ്ക്ക് സംഭാവന ചെയ്യുക
5) ഒരു ആശയവുമായി കടന്നു വരൂ ….പ്രൊഡക്ടുമായി തിരികെ പോകാം …ഇതാണ് രാജധാനി ഐ ഇ ഡി സി വിഭാവനം ചെയ്യുന്ന ആപ്ത വാക്യം.
പിന്നിട്ടതിനേക്കാൾ ഏറെ ദൂരം പിന്നിടേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലുകൾ ഐ ഇ ഡി സി യുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നു. ഇതിന്റെ പ്രവർത്തനത്തിലൂടെ ശാസ്ത്ര അഭിരുചിയുള്ള ഒരുകൂട്ടം നൂതന സംഭകരെ വളർത്തി എടുക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
Story Highlights: rajadhani institute iedc cell started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here