സിപിഐഎം സെമിനാറിൽ എന്തുകൊണ്ടാണ് മുസ്ലിം സ്ത്രീകളെ വിളിച്ചില്ല; കേന്ദ്രമന്ത്രി വി. മുരളീധരൻ

യുസിസിക്ക് എതിരായ സിപിഐഎം സെമിനാറിൽ എന്തുകൊണ്ടാണ് ഒരു മുസ്ലിം സ്ത്രീകളേയും വിളിക്കാത്തതെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. അവരുടെ അഭിപ്രായം പുറത്തുവരാൻ അവസരം ഉണ്ടാക്കണം. പാർട്ടിയുടെ ഏറ്റവും വലിയ താത്വിക ആചാര്യനായി ഇപ്പോൾ ഗോവിന്ദൻ മാഷും ടീമും വന്നിരിക്കുകയാണ്. കെ.വി തോമസിന് ഡൽഹിയിൽ വേറെ പണിയില്ലെങ്കിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ഇറങ്ങരുതെന്നും അദ്ദേഹം പരിഹസിച്ചു.
ഇഎംഎസും ഇ.കെ. നായനാറും ശരിഅത്തിനെ തള്ളിക്കളഞ്ഞ് ഏക സിവിൽകോഡ് നടപ്പാക്കണമെന്നാണ് മുമ്പ് പറഞ്ഞത്. കെ റെയിലിന്റെ കാര്യത്തിൽ മെട്രോമാൻ ഇ. ശ്രീധരന്റെ പേരിൽ ജനങ്ങളെ സിപിഐഎം തെറ്റിദ്ധരിപ്പിക്കരുതെന്നും കേന്ദമ്രന്ത്രി വി. മുരളീധരൻ പറഞ്ഞു. സിൽവർലൈൻ ഉപേക്ഷിച്ചു എന്ന് ജനങ്ങൾക്ക് മുന്നിൽ സർക്കാർ പറയണം. ഇ. ശ്രീധരന്റെ ആശയം എൽഡിഎഫ് സർക്കാർ നടപ്പാക്കുമോ ഇല്ലയോ എന്ന് ജനങ്ങൾക്ക് അറിയണം. കമ്മിഷൻ റെയിലാണ് ഇപ്പോൾ നടക്കുന്നത്.
കോൺഗ്രസുകാർക്ക് സമനില തെറ്റിയിരിക്കുകയാണ്. അധികാരം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് അവർക്കുള്ളത്. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കണമെന്ന ശോഭ സുരേന്ദ്രന്റെ പരാമർശത്തോടും മുരളീധരൻ പ്രതികരിച്ചു. താൻ ജനപക്ഷത്ത് നിന്നുതന്നെയാണ് പ്രവർത്തനം നടത്തുന്നത്. ശോഭ പറഞ്ഞത് 100 ശതമാനം ശരിയാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് ദുരിതമനുഭവിക്കുന്നവരെ കാണാൻ കാൽനടയായി പോയത്. തങ്ങൾ രണ്ടു പേരും പറയുന്നത് ഒരേ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Why Muslim women were not invited in CPIM seminar; V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here