ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസിൽ ജമാഅത്തെ ഇസ്ലാമിയും പങ്കെടുക്കുമെന്ന് കോഴിക്കോട് ഡിസിസി

ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസിൽ ജമാഅത്തെ ഇസ്ലാമിയും പങ്കെടുക്കുമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് 24 നോട്. മുസ്ലിം ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയല്ല ജനസദസ് സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, മതരാഷ്ട്ര വാദികളെ ക്ഷണിക്കുന്നതിലൂടെ കോൺഗ്രസിന്റെ നിലപാടാണ് വ്യക്തമാകുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചു.
ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിച്ച ദേശീയ സെമിനാറിൽ നിന്ന് ജമാഅത്തെ ഇസ്ലാമിയെയും വെൽഫെയർ പാർട്ടിയെയും മാറ്റിനിർത്തിയിരുന്നു. എന്നാൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസ്സിലെ പ്രധാന ക്ഷണിതാക്കളാണ് ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും. ഇവരുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചതായി സംഘാടകസമിതി ജനറൽ കൺവീനറും കോഴിക്കോട് ഡിസിസി പ്രസിഡണ്ടുമായ അഡ്വ. കെ പ്രവീൺകുമാർ 24 നോട് പറഞ്ഞു.
അതേസമയം, ഏക സിവിൽ കോഡിനെതിരെ ഇപ്പോൾ പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ വേണ്ട എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഈ മാസം 22ന് കോഴിക്കോട് മാനാഞ്ചിറ ഗ്രൗണ്ടിലാണ് ജനസദസ് സംഘടിപ്പിക്കുന്നത്.
Story Highlights: ucc congress jamaat e islami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here