Advertisement

ഫാമിലി-യുവ പ്രേക്ഷകരുടെ പിന്തുണ; ചാക്കോച്ചന്റെ ‘പദ്മിനി’ ഹിറ്റിലേക്ക്!

July 17, 2023
3 minutes Read
padmini movie

ഒരുകാലത്ത് മലയാള സിനിമയില്‍ എതിരാളികളില്ലാതെ റൊമാന്റിക് ഹീറോയായി തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയതോടെ വിന്റെജ് ചാക്കോചന് നഷ്ടപ്പെട്ടെന്നൊരു ആകുലത പ്രേക്ഷകര്‍ക്ക് ഇടയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാലിപ്പോള്‍ പ്രേക്ഷകരുടെ ഉത്കണ്ഠക്കുള്ള മറുപടിയുമായിട്ടാണ് ചാക്കോച്ചന്‍ ‘പദ്മിനി’യില്‍ തിരിച്ചുവരവ്. ‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആള്‍ട്ടോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിങ്ങനെ മൂന്ന് നായികമാരുള്ളത്. ജൂലൈ 14 ന് തിയറ്റര്‍ റിലീസ് ചെയ്തത്.(kunchacko boban starrer padmini movie)

‘പദ്മിനി’ ഒരു റൊമാന്റിക്-കോമഡി-ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ്. യുവതലമുറക്കും കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആവശ്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിന് ഫാമിലി-യുവ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുത്. ചിത്രം റിലീസ് ചെയ്ത മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോഴേക്കും ‘പദ്മിനി’ വന്‍ ഹിറ്റിലേക്കാണ് കുതിച്ചുയരുന്നത്.

ദീപു പ്രദീപ് തിരക്കഥ രചിച്ച ചിത്രം ‘ലിറ്റില്‍ ബിഗ് ഫിലിംസ്’ന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആര്‍ഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍: പപ്പറ്റ് മീഡിയ, പി.ആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: എ എസ് ദിനേശ്.

Story Highlights: kunchacko boban starrer padmini movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top