ഏക സിവിൽ കോഡ് ബിജെപി കൊണ്ടുവരുന്നതിലാണ് സിപിഐഎമ്മിന് പ്രശ്‌നം; എം കെ മുനീർ

ഏക സിവിൽ കോഡ് സിപിഐഎം സെമിനാർ തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകമെന്ന് എം കെ മുനീർ എംഎൽഎ. വ്യക്തി നിയമത്തിന്റെ കാര്യത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. പഴയ നിലപാടുകൾ മാറ്റിയോ എന്ന് സിപിഐഎം പറയണം. ഏക സിവിൽ കോഡ് ബിജെപി കൊണ്ടുവരുന്നതിലാണ് സിപിഐഎമ്മിന് പ്രശ്‌നമെന്നും മുനീർ വ്യക്തമാക്കി.(MK Muneer Against CPIM on Uniform Civil Code)
Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്
ഏക വ്യക്തി നിയമത്തില്‍ ഒരു നിലപാടും വ്യക്തി നിയമത്തില്‍ മറ്റൊരു നിലപാടും സ്വീകരിച്ച് സിപിഐഎമ്മിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും. ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ ആദ്യം അപകടത്തില്‍പ്പെടുന്നത് വ്യക്തി നിയമമാണ്. മതസംഘടനാ നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു എന്ന് കരുതി അവര്‍ സിപിഐഎമ്മിന് ഒപ്പമാണെന്ന് പറയുന്നത് ശരിയല്ലെന്നും സെമിനാര്‍ പ്രഹസനമായിരുന്നു എന്നും എം.കെ മുനീര്‍ പറഞ്ഞു.
Story Highlights: MK Muneer Against CPIM on Uniform Civil Code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here