Advertisement

വിലാപയാത്ര തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്; ജനനായകന് വിട നൽകാൻ വഴിക്കിരുവശവും കാത്തുനിക്കുന്നത് ജനസാഗരം

July 19, 2023
2 minutes Read
oommen chandy funeral procession took 7 hours to reach kollam

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര ഇനിയും കൊല്ലം കടന്നിട്ടില്ല. നിലവിൽ ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. നിരവധി ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയതിനാൽ വിലാപയാത്ര കുറച്ച് നേരെ നിർത്തിയിട്ടിരിക്കുകയാണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്. ( oommen chandy funeral procession took 7 hours to reach kollam )

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനം നടത്താനാണ് തീരുമാനം. തുടർന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. അന്ത്യ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.

Story Highlights: oommen chandy funeral procession took 7 hours to reach kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top